കൊച്ചി: കൊച്ചിയിൽ ടാറ്റൂ (Tattoo)ചെയ്യുന്നതിനിടെ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് (Tattoo Artist) പി.എസ് സുജേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇത് വരെ ആറ് പേരാണ് പരാതി നൽകിയത്.
ആരോപണം ഉന്നയിച്ച യുവതി പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ പ്രഥമിക അന്വേഷണം തുടങ്ങിയത്. എന്നാല്‍ യുവതി രേഖമൂലമൂള്ള പരാതി നല്‍കിയിട്ടില്ല. ആരോപണമുയര്‍ന്നതിന് പിന്നാലെ സുജീഷ് ഒളിവില്‍ പോയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ആറ് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.