ധർമശാല: കണ്ണൂരിലെ ധർമശാലയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കൂഴിച്ചാലിലെ അഫ്ര പ്ലൈവുഡ് കമ്പനിയാണ് ശനിയാഴ്ച പുലർച്ചെ കത്തി നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തീ പടർന്നതിനാൽ അഗ്നിശമന വിഭാഗം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ അണച്ചത്.സംഭവത്തിൽ ആളപായമില്ല.

















