മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് മത്സരത്തിൽ സ്‌കോർ പ്രവചിച്ചുകൊണ്ടുള്ള ഒരു ആരാധികയുടെ പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
“നൂറാം ടെസ്റ്റിൽ കോഹ്‌ലി സെഞ്ചുറി നേടില്ല. മനോഹരമായ നാല് കവര്‍ ഡ്രൈവുകളിലൂടെ 100 പന്തില്‍ 45 റണ്‍സ് നേടും. എംബുല്‍ഡെനിയെ കോഹ്‌ലിയുടെ സ്റ്റംപ് തെറിപ്പിക്കും. ഇത് കണ്ട് കോഹ് ലി ഞെട്ടി നില്‍ക്കും. നിരാശയില്‍ കോഹ്‌ലി തന്റെ തലയാട്ടി മടങ്ങും.”-ഇങ്ങനെയായിരുന്നു ആരാധികയുടെ പ്രവചന ട്വീറ്റ്.
Kohli Won’t score a 100 in his 100th test. Will score 45 (100) with 4 gorgeous cover drives and then Embuldeniya will knock his stumps over and he’ll pretend to be shocked 😳😳 and will nod his head in disappointment
— shruti #100 (@Quick__Single) March 3, 2022
മത്സരം തുടങ്ങുന്നതിന് 12 മണിക്കൂർ മുമ്പാണ് ആരാധകൻ പ്രവചനം ട്വീറ്റ് ചെയ്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ആരാധികയുടെ പ്രവചന ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. ട്വീറ്റിന് ഇതിനകം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 10,000-ത്തിലധികം ലൈക്കുകൾ ലഭിച്ചു.
വെള്ളിയാഴ്ച 12.46നാണ് ആരാധകന്‍റെ ഈ ട്വീറ്റ് വന്നത്. 45 റണ്‍സിന് കോഹ്‌ലി പുറത്തായി. ആരാധകന്റെ പ്രവചനം പോലെ തന്നെ എംബുല്‍ഡെനി കോഹ്‌ലിയുടെ സ്റ്റംപ് ഇളക്കി. ആ ഡെലിവറി കണ്ട് ഞെട്ടി കോഹ്‌ലി ഒരുനിമിഷം നിന്നു. പിന്നെ നിരാശനായി തലയാട്ടി മടങ്ങി.
നൂറാം ടെസ്റ്റില്‍ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് കോഹ്‌ലി എത്തി. 8000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടമാണ് കോഹ്‌ലി ഇവിടെ പിന്നിട്ടത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 8000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരമായി കോഹ്‌ലി.