മൊഹാലി: നൂറാം ടെസ്റ്റില്‍ പൊന്നിന്‍തിളക്കമുള്ള 100- മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗിനിറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ഇതാണ്. ഇതേ പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും . പക്ഷെ ആദ്യ ഇന്നിംഗ്‌സില്‍ കോലി 76 പന്തില്‍ 45 റണ്‍സെടുത്ത് മടങ്ങി. കോലിയുടെ പുറത്താകല്‍ വിശ്വസിക്കാന്‍ രോഹിത്തിന് പോലുമായില്ല.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 44-ാം ഓവറില്‍ ലങ്കന്‍ ഇടംകൈയന്‍ സ്‌പിന്നര്‍ ലസിത് എംബുല്‍ഡെനിയയുടെ ഗംഭീര പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു കിംഗ് കോലി. ക്രീസില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പവലിയനിലേക്ക് കോഹ്‌ലിയുടെ മടക്കം. അപ്രതീക്ഷിത പുറത്താകല്‍ കൊഹ്‌ലിക്കും വിശ്വസിക്കാനായില്ല എന്ന് അദേഹത്തിന്‍റെ പ്രതികരണത്തില്‍ വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.