പ്രമുഖ സ്മാർട്ഫോൺ ബ്രാൻഡായ വിവോ വൈ33എസ് 5ജി പുറത്തിറങ്ങി, പോളികാര്‍ബണേറ്റ് ഡിസൈന്‍, പിന്നില്‍ ഒരു ചതുര ക്യാമറ മൊഡ്യൂള്‍, അതുപോലെ ഒരു ഡ്യൂ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ എന്നിവയുണ്ട്. ഡൈമെസിറ്റി ചിപ്സെറ്റ്, എല്‍സിഡി ഡിസ്പ്ലേ, 5000എംഎഎച്ച് ബാറ്ററി എന്നിവ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കുന്ന മുന്‍നിര മോഡലിന് മൂന്ന് കോണ്‍ഫിഗറേഷനുകളിലാണ് വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്.
4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അതിന്റെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം 15,500 രൂപയാണ്. അതേസമയം, 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഏകദേശം 16,500 രൂപയുമാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് മോഡല്‍ ഏകദേശം 19,100 രൂപയ്ക്കും റീട്ടെയില്‍ ചെയ്യുന്നു.
720×1600 പിക്‌സല്‍ റെസല്യൂഷനുള്ള 6.58 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് വിവോ വൈ33എസ് 5ജിയുടെ സവിശേഷത. മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റാണ് ഇത് നല്‍കുന്നത്, ഇത് 7nm നിര്‍മ്മാണ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതും 2.2GHz വേഗതയുള്ളതുമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഈ പ്രോസസര്‍ 4 ജിബി, 6 ജിബി, 8 ജിബി റാം ഓപ്ഷനുകളുമായി ബന്ധിപ്പിച്ചിരിക്കുകയും ചെയ്യുന്നു.