കോട്ടയം: പാലായിൽ ഗർഭിണിക്ക് നേരെ ആക്രമണം നടന്നതായി ആരോപണം. ഗർഭിണിയായ ഞൊണ്ടിമാക്കൽ സ്വദേശി ജിൻസിയുടെ വയറ്റിൽ അക്രമികൾ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. യുവതിയോട് അവർ അശ്ലീലം പറഞ്ഞത് ഭർത്താവ് ചോദ്യം ചെയ്തതാണ് ക്രൂരമായ ആക്രമണത്തിന് കാരണമായത്. ഭർത്താവിനെ പ്രതികള്‍ അടിച്ചുവീഴ്ത്തി. അക്രമികൾ ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചതായും പരാതി ഉണ്ട്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ പിടികൂടി .
ഇന്നലെയാണ് സംഭവം നടന്നത്. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവ് അഖിലിനെ അക്രമിസംഘം ആദ്യം അടിച്ചുവീഴ്ത്തി. ഇത് തടയാൻ ശ്രമിച്ച യുവതിയെ അവർ ആക്രമിക്കുകയായിരുന്നു. വർക്ക്ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് കെ.എസ് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, വർക്ക്ഷോപ്പ് തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.