തൃശൂര്‍: എംഡിഎംഎയും നിട്രാസെപം ഗുളികകളുമായി രണ്ട് പേര് പിടിയില്‍. അന്‍ഷാസ്, ഹാഷിം എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും,കുന്നംകുളം പോലീസും ചേര്‍ന്ന് കാണിപ്പയ്യൂര്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
200 നിട്രാസെപം ഗുളികകളും 3 ഗ്രാം എംഡിഎംഎയും ആയി കാറില്‍ വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് കുന്നംകുളം സിഐയുടെ നേതൃത്വത്തില്‍ സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന്റെ പരിധിയില്‍ വരുന്ന വേദനസംഹാരിയായ ഗുളികകളാണ് ഒരെണ്ണത്തിന് 200 രൂപ വച്ച് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തി വരുന്നത്.
പേരില്‍ വ്യാജമായും മറ്റും സംഭരിക്കുന്ന പ്രിസ്ക്രിപ്ഷനുകള് ഉപയോഗിച്ച് പല പല മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുമായാണ് ഇത്രയും ഗുളികകള്‍ വില്പനക്കായി ഇവര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ‘വട്ടു ഗുളികകള്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നിട്രാസെപം ഗുളികകള്‍ പൊതുവിപണിയില്‍ വില കുറവാണെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ നിന്നും കിട്ടണമെങ്കില്‍ കുറേ ഫോര്മാലിറ്റികള് ചെയ്യേണ്ടതിനാല്‍ ലഭ്യത കുറവാണ്.