”കെ-റെയില്‍ വേണ്ട, കേരളം മതി”എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടി കെപിസിസി ആഹ്വാനം അനുസരിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി റ്റി.യു.രാധകൃഷ്ണന് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ 11.00ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നിര്‍വഹിക്കും.