റോഡിൽ നിരവധി മൃതദേഹങ്ങൾക്ക് മുന്നിൽ നിന്നും ഒരു റിപ്പോർട്ടർ നിൽക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ യുക്രൈനിൽ നിന്നുള്ള കാഴ്ചകളാണെന്ന പേരിലാണ് പ്രചരിക്കുന്നത്. ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. യുക്രൈനിലെ യുദ്ധത്തിന്റെ ‘തിരശ്ശീലകൾ’ തത്സമയ ക്യാമറയിൽ പകർത്തിയതായി പലരും അവകാശപ്പെട്ടു. ഈ വീഡിയോയിൽ പ്രതിഷേധത്തെക്കുറിച്ച് ഒരു റിപ്പോർട്ടർ ജർമ്മൻ ഭാഷയിൽ ക്യാമറയോട് സംസാരിക്കുന്നുണ്ട്. പിന്നിൽ ബോഡി ബാഗുകളിൽ ആളുകളുടെ നിരകൾ കാണുന്നുണ്ട്. എന്നാൽ പെട്ടെന്ന് ആളുകളിൽ ഒരാൾ നീങ്ങുകയും ബോഡി ബാഗ് നീക്കം ചെയ്യുകയും തുടർന്ന് മൂന്നാമൻ അത് തിരികെ വയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഈ വീഡിയോ തികച്ചും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ്.
Miracle! Death Ukrainians coming to life after dying on social media but caught on live camera.
This entire PR disaster is falling apart very fast.
— Arun Pudur (@arunpudur) March 1, 2022
ഈ വീഡിയോ യുക്രൈനിൽ നിന്നുള്ളതല്ല. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കഴിഞ്ഞ മാസം 4 ന് വിയന്നയിൽ നടന്ന പ്രകടനത്തിന്റെതാണ് ഈ ദൃശ്യങ്ങൾ. OE24.TV എന്ന വാർത്താ ചാനലിന് വേണ്ടി റിപ്പോർട്ട് ചെയ്ത ജർമ്മനി ആസ്ഥാനമായുള്ള മാർവിൻ ബെർഗൗർ എന്ന റിപ്പോർട്ടറാണ് ക്യാമറയ്ക്ക് മുന്നിലുളത്. വീഡിയോയിൽ, ബെർഗൗർ ജർമ്മൻ ഭാഷയിലാണ് സംസാരിക്കുന്നത്. ഇത് വാർത്താ റിപ്പോർട്ടിനെ തെറ്റായി വ്യാഖ്യാനിക്കാൻ കാരണമായി.