ബംഗളൂരു: ഐപിഎല്ലിനായി ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ശക്തമായ തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ ദീപക് ചാഹറിന് പകുതിയോളം ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും. വലത് കാലിലെ പേശികള്‍ക്കേറ്റെ പരിക്കാണ് ചാഹറിന് വിനയായത്. ഇനിയും എട്ടാഴ്ച്ചയെങ്കിലും ചാഹറിന് വിശ്രമം വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടി20 മത്സരത്തിനിടെയാണ് ചാഹറിന് പരിക്കേല്‍ക്കുന്നത്.
ബിസിസിഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ ഇങ്ങനെ,
”ചാഹറിന് ചുരുങ്ങിയത് എട്ട് ആഴ്ച്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരും. അതിനര്‍ത്ഥം അദ്ദേഹത്തിന് ഐപിഎല്ലില്‍ പകുതി മത്സരങ്ങളെങ്കിലും നഷ്ടമാവും.” ഒരു ബിസിസിഐ വക്താവ് പിടിഐയോട് പറഞ്ഞു. മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. സിഎസ്‌കെ ആവട്ടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള ഔദ്യോിഗക റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണ്. എന്നും അവർ വ്യക്തമാക്കി