പാണ്ഡെ(Poonam Pandey). സാം നിരന്തരം മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുമെന്നും ഒരുഘട്ടത്തിൽ തനിക്ക് തലച്ചോറിൽ രക്തസ്രാവം ഉണ്ടായെന്നും പൂനം പറയുന്നു. നടി കങ്കണ റണാവത്ത് അവതാരകയായ ‘ലോക്കപ്പ് ഷോ’യിലായിരുന്നു പൂനം മനസ്സു തുറന്നത്.
‘വിവാഹ ശേഷം ഞാൻ അയാളുടെ പൂർണനിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോൺ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതൽ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മർദ്ദനമേറ്റ് തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. എനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാൻ കഴിയില്ലായിരുന്നു. എപ്പോഴും അയാൾക്കൊപ്പം സമയം ചെലവഴിക്കണമെന്ന വാശിയായിരുന്നു കാരണം. നരവധി തവണ വിവാഹബന്ധം നിലനിർത്താൻ ഞാൻ ശ്രമിച്ചു. എന്നാൽ എനിക്കതിന് സാധിച്ചില്ല. എന്റെ ക്ഷമ നശിച്ചു. ഇപ്പോൾ ഞാൻ അയാളെ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല.” എന്നാണ് പൂനം പറഞ്ഞത്.