ആറ്റിങ്ങൽ: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടിക്ക് ഗുരുതര പരിക്ക്.കിഴുവിലം എസ്.എസ്.എം.സ്കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇന്നലെ വൈകുന്നേരം നാലരയോടെ മുടപുരം തെങ്ങുംവിള ക്ഷേത്രത്തിനു സമീപത്താണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയെ ഇറക്കുന്നതിനിടയിൽ റിവേഴ്സ് എടുക്കവേ നിയന്ത്രണം വിട്ട സ്കൂൾ ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വയലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.