തൊടുപുഴ: ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ടതിന്റെ പേരിൽ വയോധികനെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനാണ് മര്‍ദനമേറ്റത്. ജോസഫിന്റെ ഇടത് കാലും കൈയും ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചൊടിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. കരിമണ്ണൂര്‍ സിപിഎം ഏരിയ സെക്രട്ടറി പി.പി.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ജോസഫ് വ്യക്തമാക്കുന്നു. മർദനത്തിൽ ഗുരുതര പരിക്കേറ്റ ജോസഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.