തിരുവനന്തപുരം: പരസ്ത്രീ ബന്ധം ഉണ്ടെന്ന് ആരോപിച്ച് പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് തന്നെ നയിച്ചത് എന്നാണ് സൗമ്യ പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്. വീട്ടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്റെ തലയിൽ സിമന്റ് ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.