മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ മാർച്ച് നാലിന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ കാണികൾ ഉണ്ടാകും. ടീം ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റാണ് ഇത്. പ്രിയ താരത്തിന് പിന്തുണയേകാൻ ആരാധകർ ഗ്യാലറിയിലെത്തും. മത്സരത്തിൽ 50% കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
മത്സരത്തില്‍ കാണികളെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ നിലപാട്. എന്നാല്‍ അസോസിയേഷന്‍ ഭാരവാഹികളുമായി സംസാരിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
Virat Kohli’s 100th test match will have no restrictions. BCCI asks the state associations to open up on the basis of govt directives. It is as per the government norms: BCCI chief Sourav Ganguly to ANI
(File pic) pic.twitter.com/mkNhVK1lg1
— ANI (@ANI) March 1, 2022
ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയിൽ കളിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. മൊഹാലി ടെസ്റ്റിന്റെ ടിക്കറ്റുകൾ നാളെ മുതൽ ഓൺലൈൻ ആയി ലഭ്യമാകും.
കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് രോഹിത് ശർമ്മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ്. 2011 ജൂണിൽ ജമൈയ്ക്കയിൽ വെസ്റ്റിൻഡീസിനെതിരേയായിരുന്നു കോലിയുടെ അരങ്ങേറ്റം.