ഐ.എസ്.എല്ലില്‍ എതിരല്ലാത്ത മൂന്നു ഗോളുകൾക്ക് ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്തു ജംഷഡ്പൂർ എഫ്‌സി. ഈ ജയത്തോടെ ജംഷഡ്പൂർ സെമി ഉറപ്പിച്ചു.
ചിംഗ്ലൻ സന സിങിന്റെ ഓൺഗോളിലൂടെ തുടങ്ങിയ ഗോൾവേട്ട പീറ്റർ ഹാർഡ്‌ലിയും ഡാനിയേൽ ചിമയും പൂർത്തിയാക്കുകയായിരുന്നു.
വിജയത്തോടെ 37 പോയൻറുമായി ഒന്നാം സ്ഥാനത്താണ് ജംഷഡ്പൂർ. 18 മത്സരങ്ങളാണ് അവർ പൂർത്തിയാക്കിയിരിക്കുന്നത്. 19 മത്സരങ്ങളിൽ നിന്ന് 35 പോയൻറുകളുമായി ഹൈദരാബാദ് അവരുടെ തൊട്ടു പിറകിലുണ്ട്.