ബെർലിൻ: റഷ്യൻ ഫുട്ബോൾ ഫെഡറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് പ്രമുഖ സ്പോർടസ് ബ്രാൻഡായ അഡിഡാസ്. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് ജർമൻ കമ്പനിയായ അഡിഡാസിന്റെ തീരുമാനം.
#BREAKING Adidas suspends partnership with Russian football federation: spokesperson #AFPSports pic.twitter.com/Q9BBNOyCPs
— AFP News Agency (@AFP) March 1, 2022
റഷ്യൻ ഉടമസ്ഥതയിലുള്ള എയർക്രാഫ്റ്റ് കമ്പനിയായ എയ്റോഫ്ലോട്ടുമായി 40 മില്യൺ പൗണ്ടിന്റെ കരാർ അവസാനിപ്പിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അഡിഡാസിന്റെ തീരുമാനം.
2020 ൽ അഡിഡാസിന്റെ വിറ്റുവരവിന്റെ 2.9 ശതമാനവും റഷ്യ, യുക്രെയ്ൻ, സിഐഎസ് മേഖലകളിലായിരുന്നു. തീരുമാനം ഉടൻപ്രാബല്യത്തിൽ വരുമെന്ന് അഡിഡാസ് വക്താവ് അറിയിച്ചു.