മണ്ണുത്തി: സ്വകാര്യ ക്വാറിയിൽകുളിക്കാൻ ഇറങ്ങിയ വെറ്ററിനറി കോളേജ് വിദ്യാർഥി മുങ്ങിമരിച്ച നിലയിൽ. മണ്ണുത്തി വെറ്ററിനറി കോളജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെയാണ് അപകടം.
കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുൾഫിക്കർ കുഴഞ്ഞ് മുങ്ങുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വിജയ് കൃഷണയുടെ നേതൃത്വത്തിൽ തൃശൂർ ഫയർ ഫോഴ്‌സിന്റെ സ്‌ക്യൂബ മുങ്ങൽവിദഗ്ധ ടീം രക്ഷാ പ്രവർത്തനം നടത്തി. പക്ഷെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.

















