റഷ്യ- യുക്രൈന്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അതേസമയം നിരവധി വ്യാജ ദൃശ്യങ്ങളാണ് ഈ സംഘര്‍ഷത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. ഒരു യുക്രൈന്‍ സൈനികനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയിരിക്കുന്ന റഷ്യന്‍ പട്ടാളക്കാരന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘Ukrainian soldier with a proud flag in front of a Russian soldier. ‘എന്ന കുറിപ്പോടെ പ്രചരിക്കുന്ന ഈ പോസ്റ്റർ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ചിത്രം ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ നിന്നുള്ളതല്ല. പ്രചരിക്കുന്ന ചിത്രം പരിശോധിക്കുമ്പോള്‍ താഴെ ഇരിക്കുന്ന സൈനിക വസ്ത്രം ധരിച്ചയാള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് യുക്രൈന്‍ പതാകയാണെന്ന് മനസിലാക്കാനാകും. തോക്കു ചൂണ്ടി നില്‍ക്കുന്ന സൈനിക വേഷധാരിയുടെ വസ്ത്രത്തില്‍ റഷ്യന്‍ പതാകയുടെ ചിഹ്നവും കാണാനാകുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥരെ കീഴടക്കിയുള്ള തന്ത്രം റഷ്യ പ്രയോഗിച്ചോ എന്നറിയാന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇത്തരം വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ചിത്രം ഗൂഗിളിൽ സെര്‍ച്ച് ചെയ്തപ്പോള്‍ ഇത് കുറെ വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രമാണെന്ന് കണ്ടെത്തി. 2014ല്‍ യുക്രൈന്‍ സൈനികരെ റഷ്യന്‍ അനുകൂല വിമതസേന കീഴ്‌പ്പെടുത്തിയപ്പോഴുള്ള ചിത്രമാണെന്നാണ്. 2014 ലെ പ്രസ്തുത സംഭവത്തെക്കുറിച്ച് തിരഞ്ഞപ്പോള്‍ ഇതേപ്പറ്റിയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായി. കൂടുതല്‍ തിരച്ചിലില്‍ ചിലര്‍ മുന്‍പും ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നതായി കണ്ടെത്താനായി. ലഭ്യമായ വിവരങ്ങളില്‍ നിന്ന് യുക്രൈന്‍ സൈനികനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ റഷ്യന്‍ പട്ടാളക്കാരന്റെ ചിത്രം പഴയതാണെന്ന് വ്യക്തമായി.