ഡല്‍ഹി: റഷ്യ അക്രമണം കടുപ്പിച്ചതോടെ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്ലോബ്മാസ്റ്റര്‍ വിമാനം അയക്കാൻ സാധ്യത. ഇന്ത്യന്‍ വ്യേമസേനയുടെ അഭിമാനങ്ങളിലൊന്നായ പടുകൂറ്റന്‍ വിമാനമാണ് ഗ്ലോബ്മാസ്റ്റര്‍. ഇത്തരം രക്ഷാദൗത്യങ്ങളില്‍ ഏറ്റവും നിര്‍ണായകമായ പങ്ക് വഹിക്കാൻ കഴിയുന്ന വിമാനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തോടെയാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ യുക്രൈനിലേക്ക് അയക്കുന്നത്. വരുംമണിക്കൂറില്‍ തന്നെ വ്യേമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ യുക്രൈന്‍ രക്ഷാദൗത്യത്തിന് സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എത്ര ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ രക്ഷാദൗത്യത്തിന് അയക്കുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്ലോബ്മാസ്റ്റര്‍ വിമാനം കൈവശമുള്ള രാജ്യം ഇന്ത്യയാണ്. പതിനൊന്ന് സി17 ഗ്ലോബ്മാസ്റ്റര്‍ III വിമാനങ്ങള്‍ ഇന്ത്യയുടെ പക്കൽ ഉണ്ട്.
















