കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. നടപ്പാതകളും റോഡുകളും കൈയേറി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും കൊടിതോരണങ്ങള്‍ കെട്ടുന്നതിനുമാണ് കോടതി വിമര്‍ശനം നടത്തിയത്.
കേരളത്തിന്റെ അങ്ങോളമിങ്ങോളം ഭരണകക്ഷിയുടെ കൊടിതോരണങ്ങള്‍ കാണുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നു കരുതരുതെന്നും കോടതി വിമർശിക്കുകയും ചെയ്തു.
വഴികളില്‍ ബോര്‍ഡുകള്‍ വയ്ക്കരുതെന്ന കോടതിയുടെ ഉത്തരവ് പരസ്യമായി ലംഘിച്ചെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ നിലപാടെന്താണെന്നും കോടതി ചോദിക്കുകയും ചെയ്തു.