മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവ താരത്തിന്‍റെ പേര് നിർദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്ത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍, വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനെയാണ് ലോകകപ്പില്‍ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന് ജാഫര്‍ തറപ്പിച്ച് പറയുന്നത്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ 56 പന്തില്‍ 89 റണ്‍സെടുത്ത കിഷന്‍ ഇന്ത്യയുടെ തന്നെ ടോപ് സ്കോററായിരുന്നു.
‘കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഓപ്പണറായി തിളങ്ങാന്‍ കഴിയാതിരുന്ന കിഷന്‍റെ സമ്മര്‍ദ്ദം അകറ്റുന്നതായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ അര്‍ധ സെഞ്ച്വറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കിഷന്‍ നിറം മങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണെയും ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് യുവ താരത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.