ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ തൂത്തുവാരിയ ടീം ഇന്ത്യ ലോക റെക്കോര്‍ഡിനൊപ്പം. രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായ 12-ാം ജയം സ്വന്തമാക്കിയതോടെ കുട്ടിക്രിക്കറ്റില്‍ കൂടുതല്‍ തുടര്‍ ജയങ്ങളുടെ നേട്ടത്തില്‍ അഫ്‌ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പം ടീം ഇന്ത്യ ഇടംപിടിക്കുകയായിരുന്നു.
2021 നവംബറിന് ശേഷം ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ പരാജയം ടീം ഏറ്റുവാങ്ങിയിട്ടില്ല. യുഎഇയില്‍ നടന്ന ടി20ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്‌ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകളെ തോല്‍പിച്ചാണ് ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത്. ഇതിനുശേഷം നവംബറില്‍ ന്യൂസിലന്‍ഡിനെയും ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളേയും ഇന്ത്യൻ ടീം വൈറ്റ് വാഷ് ചെയ്‌തു.