ബെംഗളൂരു: മദ്യപിക്കാന്‍ പണം നൽകാത്തതിന് മകന് അമ്മയെ കല്ലുകൊണ്ട് ഇടിച്ചുകൊലപ്പെടുത്തി. ബെംഗളൂരു മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ താമസക്കാരിയും റായ്ച്ചൂര്‍ സ്വദേശിനിയുമായ യമുനമ്മ (70) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന് അംബരീഷിനെ (35) പോലീസ് പിടിയിലായി.
സ്ഥിരമദ്യപനായ അംബരീഷ് കഴിഞ്ഞദിവസം രാത്രി യമുനമ്മയോട് പണം ആവശ്യപ്പെട്ടു. പക്ഷെ, പണം മറ്റ് ആവശ്യങ്ങള്‍ക്ക് മാറ്റിവെച്ചതാണെന്നും മദ്യം വാങ്ങാന്‍ തരില്ലെന്നും യമുനമ്മ പറഞ്ഞു. തുടര്‍ന്ന് ഏറെനേരം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അംബരീഷ് യമുനമ്മയെ വീടിന് പുറത്തേക്ക് തള്ളിയിട്ടതിനുശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യമുനമ്മ മരിച്ചു.