ശ്രീലങ്കക്കെതിരായ അവസാന ടി20 മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് കളി ജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ പരമ്പര തൂത്തുവാരാനാകും. മറുവശത്ത് ആശ്വാസ ജയം തേടിയാകും ശ്രീലങ്കന്‍ ടീം ഇറങ്ങുക..
ശ്രീലങ്കന്‍ ടീം രണ്ടു മാറ്റം വരുത്തിയപ്പോൾ ഇന്ത്യ നാല് മാറ്റങ്ങളുമായാണ് ഇറങ്ങിയത്.
ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ എന്നിവർക്ക് വിശ്രമം അനുവദിച്ചു. പരിക്കേറ്റ ഇഷാന്‍ കിഷന്‍ ടീമില്‍ നിന്നും പുറത്തായി. പകരം രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അവേഷ് ഖാൻ, സിറാജ് എന്നിവര്‍ ടീമിലെത്തി. ലങ്കന്‍ ടീമില്‍ പ്രവീൺ ജയവിക്രമയും കാമിൽ മിഷാരയും പുറത്തായപ്പോൾ, ജനിത് ലിയാനഗെയും ജെഫ്രി വാൻഡർസെയുംടീമില്‍ ഇടംനേടി..
ഇന്ന് കൂടി ജയിച്ചാല്‍ ക്യാപ്റ്റനായുള്ള രോഹിതിന്‍റെ മൂന്നാമത്തെ ടി20 വൈറ്റ് വാഷായിരിക്കും. ന്യൂസിലന്‍ഡിനെതിരായ പരമ്പര 3 – 0 ത്തിന് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിനെതിരയ പരമ്പര ഇന്ത്യ 2 – 0 നും വിജയിച്ചിരുന്നു. ഇപ്പോള്‍ ശ്രീലങ്കക്കെതിരായ പരമ്പരയിലും ഇന്ത്യ 2 – 0 ന് മുന്നിലാണ്. ഇന്നും കൂടി ജയിച്ച് ഈ പരമ്പരയും വൈറ്റ് വാഷ് ആയാല്‍ രോഹിതിന്‍റെ കീഴില്‍ തുടര്‍ച്ചയായ മൂന്ന് വൈറ്റ് വാഷ് പരമ്പരകള്‍ എന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകും.