തൊടുപുഴ: ഊമയും ശാരീരിക വൈകല്യവും അനുഭവിക്കുന്ന സ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. വട്ടവട കോവിലൂര്‍ ഉള്ളംകാട് പരമനെയാണ്(49) തൊടുപുഴ നാലാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി പി.വി.അനീഷ് കുമാര്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കുകയും വേണം.
2015 മാര്‍ച്ച് 12-നായിരുന്നു കേസിനാസ്പദമായി സംഭവം നടന്നത്. മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന ഊമയും ശാരീരിക വൈകല്യവുമുള്ള സ്ത്രീയെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പരമന് പീഡിപ്പിച്ചെന്നാണ് കേസ്. ദേവികുളം സി.ഐ. ടി.എ.യുനസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എബി ഡി.കോലോത്ത് ഹാജരായി