അമ്മയെയും മകളെയും പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ രണ്ട് വര്‍ഷത്തിനുശേഷം കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായ ചിറക്കടവം തഴയശേരില്‍ ആകാശിനെയാണ് ഒളിവില്‍ കഴിയവേ കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
പരിചയക്കാരിയായ യുവതിയെയും വിദ്യാര്‍ത്ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ 2019 ഡിസംബറിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആകാശ് തഴശ്ശേരിക്കെതിരെ പൊലീസ് കേസ് എടുത്തത്. ഇതിന് ശേഷമാണ് പ്രതി ഒളിവില്‍ പോയത്.