കുറച്ച് ദിവസങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മികച്ച രാഷ്ട്രീയ പോരാട്ടമായിരുന്നു. ഭരണ മുന്നണിയായ ഡിഎംകെ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച് കയറിയപ്പോള്‍ പ്രമുഖ പാര്‍ട്ടിയായ എഐഎഡിഎംകെയ്ക്ക് അല്‍പം പിന്നിലോട്ട് പോയി. ഡിഎംകെയോടൊപ്പമുള്ള കോണ്‍ഗ്രസിനും അഞ്ഞൂറിലേറെ സീറ്റുകള്‍ നേടാനായി. എന്നാല്‍ സിപിഎമ്മിന് ലഭിച്ച വോട്ടു നിലയെപ്പറ്റി ചില പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 400 സീറ്റുകള്‍ നേടി സിപിഎം മുന്നേറ്റം നടത്തിയെന്നാണ് പ്രചരിപ്പിക്കുന്നവർ പറയുന്നത്. ‘തമിഴകത്തു വിരിഞ്ഞ ചുവന്നു തുടുത്ത പൂക്കള്‍ക്ക് മാവേലി നാടിന്റെ അഭിവാദ്യങ്ങള്‍ സിപിഎം മത്സരിച്ച 444 സീറ്റുകളില്‍ 400 ലും വിജയിച്ചിരിക്കുന്നു’ ഇതാണ് പ്രചരിക്കുന്ന പോസ്റ്ററിൽ ഉള്ളത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റദ്ധരിപ്പിക്കുന്നതാണ്. ഔദ്യഗിക കണക്കുകള്‍ പ്രകാരം സിപിഎം വിജയിച്ചത് 166 സീറ്റുകളിലാണ്.
സിപിഎം വിജയത്തെപ്പറ്റിയുള്ള പോസ്റ്റിന്റെ ചിത്രം ഗൂഗിളിൽ തിരഞ്ഞപ്പോൾ ഇതിൽ പറഞ്ഞ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പല മാധ്യമങ്ങളും നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രചാരണം തെറ്റാണെന്ന് മനസിലായി. തുടര്‍ന്ന്, തമിഴ്‌നാട് ഇലക്ഷന്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം പരിശോധിച്ചപ്പോൾ ഈ പ്രചാരണം തീർത്തും തെറ്റാണെന്ന് മനസിലായി. ഇതുപ്രകാരം 7701 സീറ്റുകളില്‍(കോര്‍പ്പറേഷന്‍-952, മുനിസിപ്പാലിറ്റി-2360, പഞ്ചായത്ത്-4389) വിജയം നേടി ഡിഎംകെയാണ് ഒന്നാമതെത്തിയത്. രണ്ടാമത്ത പാര്‍ട്ടിയായ എഐഎഡിഎംകെയ്ക്ക് ആകെ നേടാനായത് 2008 വോട്ടുകളാണ്(കോര്‍പ്പറേഷന്‍-164, മുനിസിപ്പാലിറ്റി-638, പഞ്ചായത്ത്-1206). സിപിഎമ്മിന് നേടാനായത് 166 വോട്ടുകളാണ്. കോര്‍പ്പറേഷന്‍-24, മുനിസിപ്പാലിറ്റി-41,പഞ്ചായത്ത്-101 എന്നിങ്ങനെയാണ് സിപിഎമ്മിന്റെ സീറ്റ് നില. കോണ്‍ഗ്രസ്-592, ബിജെപി-308, സപിഐ-58 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികള്‍ക്ക് നേടാനായ വോട്ടുകളുടെ എണ്ണം.