മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്ത ചിത്രമാണ് ‘ആറാട്ട്’. ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരും. ഡാൻസും ആക്ഷനും കോമഡിയുമെല്ലാം നിറച്ച് പക്ക എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയത്. ഇപ്പോൾ ആറാട്ടിലെ ‘ഒന്നാം കണ്ടം കേറി’ എന്ന ഗാനരംഗത്തിന്‍റെ ഷൂട്ടിങ്ങ് വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്.
ചുറ്റും കയ്യടി ഉയരുമ്പോഴും തകര്‍പ്പന്‍ ചുവടുകള്‍ക്ക് ലാലേട്ടന്‍ തീര്‍ത്തും ആറാടുന്നത് വിഡിയോയില്‍ കാണാം. ടേക്കിനു മുന്‍പും പിന്നീട് കഴിഞ്ഞുള്ള ഭാവ വ്യത്യാസങ്ങളും വിഡിയോയില്‍ കാണുന്നു. ഇതില്‍ ചെമ്മണ്ണ് പുരണ്ടവർക്കു നടുവിൽ നിന്നും ഷോട്ട് പറഞ്ഞയുടൻ ആരംഭിച്ച് കട്ട് പറയുമ്പോൾ മാത്രം അവസാനിപ്പിക്കുന്ന ലാലേട്ടനെയാണ് വിഡിയോയില്‍ കാണുന്നത്. ചുറ്റുമുള്ളവരുടെ കയ്യടി ഉയരുമ്പോൾ, അവരുടെ നടുവിൽ നിന്നും നൃത്തം ചെയ്യുന്ന ലാലേട്ടന്‍റെ മാസ്സിനും കയ്യടി കൂടുന്നു.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FMohanlalFansClub%2Fvideos%2F1417194138737768%2F&show_text=0&width=560
ഗാനം പുറത്തിറങ്ങിയതു മുതൽ താരത്തിൻ്റെ ഡാൻസ് ആരാധക ശ്രദ്ധ നേടിയിരുന്നു. എന്തായാലും ആരാധകർക്കിടയിൽ വൻ വൈറലാവുകയാണ് വിഡിയോ. ഈ പ്രായത്തിലും എന്തൊരു എനർജിയും മെയ്യ്‌വഴക്കവുമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.
ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിൻ്റെ നായികയായി എത്തുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.