ജര്‍മ്മന്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കായിക ലോകം. അതില്‍ ഏറ്റവും എടുത്ത് പറയേണ്ടത് ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ് ഷാല്‍ക്കെയുടെ നടപടിയാണ്. യുക്രൈനെതിരെ ആക്രമണം അഴിച്ചു വിടുന്ന റഷ്യയുടെ ഗ്യാസ് വിതരണ കമ്പനിയായ ഗാസ്‌പ്രോമിൻ്റെ ലോഗോ ടീമിൻ്റെ ജേഴ്‌സിയില്‍ നിന്ന് എടുത്തുമാറ്റി.
2007 മുതല്‍ ഷാല്‍കെയുടെ മുഖ്യ സ്‌പോൺസറായ ഗാസ്‌പ്രോമുമായുള്ള എല്ലാ കരാറുകളും ടീം റദ്ദാക്കിയതായി അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതൊടെ 15 വര്‍ഷം നീണ്ട ബന്ധമാണ് ഷാല്‍കെ അവസാനിപ്പിക്കുന്നത്. ലോകം മുഴുവന്‍ സമാധാനം പരത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അറിയിച്ച ടീം അധികൃതര്‍ ഗാസ്‌പ്രോമുമായുള്ള എല്ലാ കരാറുകളും യുവേഫയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കളിക്കളത്തിലും അതിന് പുറത്തും നിരവധി താരങ്ങളാണ് റഷ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.