യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനുള്ള മിഷൻ ആരംഭിക്കുന്നു.യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചു. ആദ്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടവരാണ് റൊമേനിയയിലേക്ക് യാത്ര ആരംഭിച്ചത്.
യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും പാസ്പോര്‍ട്ടും, പണവും കയ്യില്‍ കരുതാനും നിര്‍ദേശത്തില്‍ പറയുന്നു.
ഹംഗറിയിലേക്കുള്ള വിമാനങ്ങൾ നാളെയാവും അയക്കുക.ഡൽഹിയിലും മുംബൈയിലുമാവും ഈ വിമാനങ്ങൾ തിരിച്ചെത്തുക. വിമാനങ്ങളുടെ യാത്രചെലവ് വഹിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത് അവിടെ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾക്കും മറ്റും വലിയ ആശ്വാസമായിട്ടുണ്ട്.
















