തെലുങ്കില്‍ റീമേക്ക് ചെയ്‍ത് എത്തുന്ന മലയാളത്തിലെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൻ്റെ റീമേക്കായ ‘ഭീംല നായക്’ 25ന് പ്രദര്‍ശനത്തിനെത്തും. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘ലൂസിഫറി’ൻ്റെ തെലുങ്ക് റീമേക്ക് ചിത്രമായ ‘ഗോഡ്‍ഫാദറി’ല്‍ നായകനാകുന്ന ചിരഞ്‍ജീവിയും പവൻ കല്യാണും ഒന്നിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘ഭീംല നായക്’ ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിലേക്കാണ് ;ഗോഡ്ഫാദർ’ ലുക്കിൽ ചിരഞ്ജീവി എത്തിയത്. ജയിൽ പുള്ളിയുടെ വേഷത്തിലായിരുന്നു ചിരഞ്ജീവി. പവൻ കല്യാൺ പോലീസ് വേഷത്തിൽ. അതിനു പിന്നാലെ ഗോഡ് ഫാദറിൻ്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പവൻ കല്യാണും എത്തി. ‘ഭീംല നായക്’ റിലീസിനോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മലയാളികൾക്ക് ഇടയിലും വീഡിയോ വൈറലാവുകയാണ്. ‘സ്റ്റീഫൻ നെടുമ്പള്ളി’യെ കാണാൻ ‘അയ്യപ്പൻ നായര്‍’ എത്തി എന്ന വിശേഷണത്തോടെയാണ് മലയാളി ആരാധകർ വീഡിയോ ഏറ്റെടുത്തത്.