ന്യൂഡൽഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി ആശയവിനിമയം നടത്തും. യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്.
വാർത്ത ഏജൻസിയായ എഎൻഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. നേരത്തെ ഇന്ത്യയിലെ യുക്രെയ്ൻ അംബാസിഡർ പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യക്ക് റഷ്യയുമായി പ്രത്യേക ബന്ധമാണുള്ളത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായും ഞങ്ങളുടെ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കിയുമായും അടിയന്തരമായി ബന്ധപ്പെടണമെന്നായിരുന്നു യുക്രൈന്‍ അംബാസിഡറുടെ ആവശ്യം.
‘ലോകനേതാക്കളുടെ വാക്കുകൾ എത്രമാത്രം പുടിൻ ശ്രദ്ധിക്കുമെന്ന് അറിയില്ല. പക്ഷേ, മോദിയുടെ നിലപാട് ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അദ്ദേഹത്തിൻ്റെ ശക്തമായ വാക്കുകൾ കേട്ടാൽ പുടിൻ അതിനേക്കുറിച്ച് ചിന്തിക്കുകയെങ്കിലും ചെയ്യും. അത്തരമൊരു അനുകൂല നിലപാട് ആണ് ഇന്ത്യൻ സർക്കാറിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഈഗർ പറഞ്ഞിരുന്നു.