തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു സ്പീക്കർ അനുമതി നൽകിയില്ല. ഇതേതുടർന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ഒടുവിൽ ബഹളം വയ്ക്കുകയായിരുന്നു.