ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശുക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും കർഷകരുടെ വയലുകൾ അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ നിന്ന് സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സഹായിക്കുമെന്നും ഉറപ്പ് നൽകി. “അനധികൃത അറവുശാലകൾ ഞങ്ങൾ പൂർണ്ണമായും നിർത്തി. ഗോമാതാവിനെ കശാപ്പുചെയ്യാൻ അനുവദിക്കില്ലെന്നും കർഷകരുടെ വയലുകൾ അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ നിന്ന് സംരക്ഷിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു, മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, തന്റെ പാർട്ടി നയിക്കുന്ന സഖ്യം ഇരട്ട സെഞ്ച്വറി കടക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ബഹ്‌റൈച്ചിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കി.