ബാംബോലിം: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം.
ജയത്തോടെ ഹൈദരാബാദ് സെമി ബര്‍ത്ത് ഉറപ്പാക്കി. അതേസമയം, ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി.
ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ, ജാവിയര്‍ സിവെറിയോ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഇന്‍ജുറി ടൈമില്‍ വിന്‍സി ബാരെറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന് 18 കളികളില്‍ നിന്ന് 35 പോയന്റായി. 17 മത്സരങ്ങളില്‍ നിന്ന് 27 പോയന്റോടെ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുള്ള മൂന്ന് കളികളും ഇനി നിര്‍ണായകമാണ്.