പട്ന: ഗോമാംസം കഴിച്ചുവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു. സമസ്തിപുരിലെ ജനതാദൾ (യു) പ്രാദേശിക നേതാവു കൂടിയായ മുഹമ്മദ് ഖലീൽ ആലം (34) ആണ് ആൾക്കൂട്ട കൊലയ്ക്ക് ഇരയായത്. ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയിൽ നിന്നു പൊലീസ് കണ്ടെടുത്തു.
കൊലപാതകത്തിനുശേഷം അക്രമികൾ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്നു മൃതദേഹത്തിൽ ഉപ്പ് വിതറി കുഴിച്ചിട്ടു.
गाय के नाम पर बिहार में जबरन एक और इंसान की बलि।
बिहार सरकार ने विधि व्यवस्था को अपराधियों और माफिया के हाथों नीलाम कर दिया है। कभी भी,कहीं भी,कैसे भी,कोई भी गुंडा किसी की भी आम हत्या कर देता है। नीतीश कुमार अपराध पर आपराधिक चुप्पी साधे हुए है।
नीतीश से बिहार नहीं संभल रहा है। pic.twitter.com/AEO89OJPFR
— Rashtriya Janata Dal (@RJDforIndia) February 23, 2022
ഖലീലിനെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി 4 ദിവസത്തിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. പരാതി നൽകിയ ശേഷം ഖലീലിന്റെ ഫോണിൽ നിന്നു ചിലർ വീട്ടുകാരെ വിളിച്ചു ഖലീലിനെ മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടതായും പറയുന്നു.
മുഹമ്മദിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എവിടെ വച്ചാണ് പശുക്കളെ കശാപ്പ് ചെയ്തതെന്നും ഇറച്ചി വിറ്റവരുടെ പേരുകള്‍ പറയണമെന്നും അക്രമി സംഘം ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. ജീവിതത്തില്‍ എത്രത്തോളം ബീഫ് കഴിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് നല്കാറുണ്ടോയെന്നും സംഘം ചോദിക്കുന്നുണ്ട്.