തിരുവനന്തപുരം: പൊലീസിന്റെ ഔദ്യോഗിക വിവരം എസ്.ഡി.പി.ഐക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ അനസ് പി.കെ യെയാണ് പിരിച്ചുവിട്ടത്.
ഇടുക്കി എസ്പി കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. പൊലിസ് ശേഖരിച്ച ആർ.എസ്.എസ് പ്രവർത്തകരുടെ വിവരമാണ് ചോർത്തി നൽകിയത്. നേരത്തെ അനസ് സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് പിരിച്ചുവിടുന്നതിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് കൂടി നല്‍കിയിരുന്നു. ഇതിലെ മറുപടി തൃപ്തികരമല്ലെന്നത് കൂടി മുന്‍നിര്‍ത്തിയാണ് നടപടി.
ഡിസംബര്‍ 3ന് തൊടുപുഴയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാളുടെ മൊബൈലില്‍ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകള്‍ പൊലീസിന് ലഭിക്കുന്നത്.
ഇയാളുമായി അനസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് ഡാറ്റാബേസിലുള്ള ആര്‍എസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാള്‍ക്ക് വാട്‌സാപ്പിലൂടെ അയച്ചു നല്‍കാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു.