വൈശാഖിൻ്റെ സംവിധാനത്തിൽ അന്ന ബെൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ‘നൈറ്റ് ഡ്രൈവ്’ അടുത്ത മാസം തിയറ്ററുകളിലെത്തും. ചിത്രം മാർച്ച് 11ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
നടൻ ഇന്ദ്രജിത് സുകുമാരനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജികുമാർ ഛായാഗ്രാഹണവും സുനിൽ എസ് പിള്ള എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. രഞ്‍ജിൻ രാജാണ് സംഗീത സംവിധാനം.