മോഹൻലാൽ നായകനായ ചിത്രം ‘ആറാട്ടി’ൻ്റെ റിലീസ് ദിനം മുതൽ സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറിയ ഒരു വ്യക്തിയുണ്ട്. തിയേറ്ററിന് മുന്നിൽ സിനിമയെക്കുറിച്ച് പ്രതികരണത്തിനായി കാത്തുനിന്ന മാധ്യമങ്ങളോട് ‘ലാലേട്ടൻ ആറാടുകയാണ്’ എന്ന് പറഞ്ഞ ആരാധകൻ. അദ്ദേഹത്തെക്കുറിച്ച് രസകരമായ നിരവധി ട്രോളുകളും വന്നു. സന്തോഷ് വർക്കി എന്നാണ് അദ്ദേഹത്തിൻ്റെ പേര്. ഇപ്പോഴിതാ തൻ്റെ പ്രതികരണത്തെക്കുറിച്ചും വരുന്ന ട്രോളുകളെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
എൻജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്‍ഡി ചെയ്യുകയാണെന്ന് അഭിമുഖത്തില്‍ പറയുന്നു. താൻ ജനിച്ച വര്‍ഷമാണ് മോഹൻലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയതെന്ന് സന്തോഷ് പറയുന്നു. മോഹൻലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ട് എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് പറയുന്നു. മോഹൻലാലിനെ കുറിച്ച് താൻ ഒരു പുസ്‍കതം എഴുതിയതിനെ കുറിച്ചും സന്തോഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
മദ്യപാനമടക്കമുള്ള ദുശീലങ്ങള്‍ തനിക്കില്ല. ഞാൻ എൻ്റെ അഭിപ്രായം നിഷ്‍കളങ്കമായി പറഞ്ഞതാണ്. രാഷ്‍ട്രീയ നിലപാടുകള്‍ കാരണമാണോ എന്നറിയില്ല ‘ഒടിയൻ’ മുതലിങ്ങോട്ട് ഹേറ്റ് ക്യാംപയിൻ നടക്കുന്നുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു. ട്രോളുകളെ താൻ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും സന്തോഷ് വര്‍ക്കി പറയുന്നു. ഒരിടേവളയ്‍ക്ക് ശേഷം മോഹൻലാലിൻ്റെ മാസ് എന്റര്‍ടെയ്‍നര്‍ എന്നാണ് ‘ആറാട്ടി’നെ കുറിച്ചുള്ള അഭിപ്രായങ്ങള്‍.
മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ‘ആറാട്ട്’ വലിയ ഹിറ്റായി മാറുമെന്ന് തന്നെയാണ് ആദ്യ ദിവസം മുതലേയുള്ള റിപ്പോര്‍ട്ട്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്. ലോകമാകമാനം 2700 സ്‍ക്രീനുകളിലാണ് ‘നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്’ റിലീസ് ചെയ്‍തത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പല മാര്‍ക്കറ്റുകളിലും ഷോ കൗണ്ട് വര്‍ധിപ്പിച്ചിട്ടുമുണ്ട് ചിത്രം.
ഇത്തരത്തില്‍ പ്രദര്‍ശനം വര്‍ധിപ്പിച്ചിരിക്കുന്ന മാര്‍ക്കറ്റുകളില്‍ ജിസിസിയും ഉള്‍പ്പെടും. റിലീസിനുശേഷം പ്രേക്ഷകരുടെ അത്ഭുതപൂർവ്വമായ തിരക്കുകൊണ്ട് തീയറ്ററുകളും സ്‍ക്രീനുകളും വര്‍ധിപ്പിച്ചിരിക്കുകയാണ് അവിടെ. ജിസിസിയില്‍ നിലവില്‍ 150 കേന്ദ്രങ്ങളിലായി 450 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 1000 പ്രദര്‍ശനങ്ങളാണ് ജിസിസിയില്‍ മാത്രം ലഭിക്കുന്നത്. അവിടെ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഷോ കൗണ്ട് ആണിത്.
ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, കോട്ടയം പ്രദീപ് തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.