കൊച്ചി; മലയാള സിനിമയ്‌ക്ക് തീരാനഷ്‌ടമാണ് ലളിതച്ചേച്ചിയുടെ മരണമെന്ന് നടൻ മോഹന്‍ലാല്‍ . തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമ എന്നതിനുപരി ഒരുപാട് വർഷത്തെ ബന്ധവും പരിചയവുമുണ്ട്. ‘അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു’ എന്ന ഗാനമാണ് ഓർമ വരുന്നതെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അസുഖബാധിതയായി ചികിത്സയിലായിരുന്ന കെ.പി.എ.സി. ലളിത തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥന്റെ വസതിയിൽ അന്തരിച്ചത്. ഇന്ന് രാവിലെ എട്ട് മുതൽ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾക്ക് വിധേയമായി പൊതുദർശനത്തിന് വെക്കും.