മഡ്ഗാവ്: ഐഎസ്എല്ലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈയുടെ ജയം.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിറ്റില്‍ ബിപിന്‍ സിങ്ങാണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. ബ്രാഡന്‍ ഇന്‍മാന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ഇന്‍മാന്‍ നല്‍കിയ പന്തുമായി ബോക്‌സിലേക്ക് കയറിയ ബിപിന്‍ ഇടംകാലനടിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് മുംബൈ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. നാലാം സ്ഥാനത്തുള്ള മുംബൈക്ക് 17 മത്സരങ്ങളില്‍ നിന്ന് 28 പോയന്റുണ്ട്. 18 കളികളില്‍ 10 പോയന്റുമായി ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്.