തൃശൂര്‍: പുതുക്കാട് എടിഎം കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ പൊലീസ് അറസ്റ്റിൽ. ഹരിയാന സ്വദേശികളായ തൗഫീക് (34), വാരിഷ് (21) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ മുബാറക് എന്നയാളെകൂടി പിടികൂടാനുണ്ട്. പണം എടുത്തശേഷം പ്രത്യേകം താക്കോല്‍ ഉപയോഗിച്ച് എടിഎം ഓഫാക്കിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.
പുതുക്കാട് എസ്എച്ച്ഒ ടി എന്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ എടിഎമ്മിലെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി. കവര്‍ച്ചാസമയത്ത് കാഴ്ച മറക്കാന്‍ കൊണ്ടുവന്നിട്ട ലോറിയും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.