തിരുവനന്തപുരം: കേരളത്തെ ആക്ഷേപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിയമസഭയിൽ രൂക്ഷമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ തന്നെ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പരാമർശത്തിന് ആ രീതിയിൽ മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ശ്രദ്ധിച്ച് വോട്ടു ചെയ്തില്ലെങ്കിൽ കേരളത്തെപ്പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
യുപി യിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇന്നലെയായിരുന്നു യോഗിയുടെ പ്രതികരണം. യുപിയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി, കേരളവും ബംഗാളും പോലയാകുമെന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. യോഗിയുടെ പരാമർശത്തിന് കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ അതിവേഗമെത്തി. യുപി കേരളമായാൽ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹ്യ സുരക്ഷയും ജീവിതനിലവാരവും ആസ്വദിക്കാനാവുമെന്ന് നീതി ആയോഗിന്റെയടക്കം ഉയർന്ന റേറ്റിങ് സൂചിപ്പിച്ച് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.