കൊട്ടിയം: പത്തര വയസുകാരിയെ ബലാൽസംഗം ചെയ്ത മധ്യവയ്സ്ക്കനെ പോക്സോ നിയമപ്രകാരം പിടികൂടി. കൊട്ടിയം തഴുത്തല ഹുസൈൻ മൻസിലിൽ മൈയ്തീൻകുഞ്ഞ് മകൻ ഹസൻ (42) ആണ് പോലീസ് പിടിയിലായത്. പെൺകുട്ടിയുടെ വയർ അസാധരണമായി വളരുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് ചോദ്യം ചെയ്തതിൽ ആണ് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയത്.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ലൈംഗീക ആക്രമണം സ്ഥിതീകരിക്കുകയും പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന് തെളിയുകയും ചെയ്തു. പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ പീഢനം നടത്തിയ ആളിനെതിരെ കേസ് എടുക്കുകയും തുടർന്ന് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യൂ പിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സജീവ്, എ എസ് ഐ സതീശൻ, എസ്സിപിഒമാരായ ജീസ ജയിംസ്, സുധ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.