ചെറുതോണി: ഇടുക്കി ചെറുതോണിയിൽ (Cheruthoni) വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ (mysterious circumstances) മരിച്ച നിലയിൽ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേൽ രാജപ്പൻറെ ഭാര്യ ഗൗരിയെയാണ് വീടിനു സമീപം പുരയയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഭർത്താവ് രാജപ്പനാണ് ഗൗരിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. അയൽവാസികളെത്തി ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും (Idukki Medical College) മരിച്ചിരുന്നു. ഗൗരിയുടെ ആഭരണങ്ങൾ വീടിനുള്ളിൽ ഊരിവെച്ചിരുന്നു. ഭർത്താവ് വീട്ടിലില്ലാതിരുന്നപ്പോഴാണ് സംഭവം. മൃതദേഹം കിടന്ന സ്ഥലത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയതും കഴുത്തിൽ ചെറിയ മുറിവ് കണ്ടെത്തിയതുമാണ് ദുരൂഹതക്കിടയാക്കിയത. മൃതദേഹം പോലീസ് സർജ്ജൻറെ നേതൃത്വത്തിൽ പോസ്റ്റുമാർട്ടം നടത്തും