ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,405 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 34,226 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. മരണം-235. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.24 ശതമാനം. നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത് 1,81,075 പേരാണ്. ആകെ കോവിഡ് മരണം-5,12.344.