ന്യൂഡല്‍ഹി: ഒമ്പത് ദിവസം മുമ്പ് കാണാതായ പതിനാലുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ചാക്കിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഡൽഹി നരേല പ്രദേശത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കടയുടമയാണ് മൃതദേഹത്തെക്കുറിച്ച് അറിയിച്ചത്.
പ്രതികളിലൊരാളെ നരേലയിലെ സന്നോത്ത് ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി 15 ന് പെൺകുട്ടിയയുടെ കുടുംബം 14കാരിയെ കാണാതായതായി പൊലീസിൽ പരാതി നൽകിയിരുന്നു. തങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പൊലീസ് പറഞ്ഞു.