വാഷിംഗ്ടണ്‍: റഷ്യ-യുക്രെയിന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനിക പോസ്‌റ്റ് യുക്രെയിന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ തകര്‍ന്നതിന് പിന്നാലെ അഞ്ച് യുക്രെയിനിയന്‍ സൈനികരെ വധിച്ചതായി റഷ്യ അറിയിച്ചു.
യുക്രൈനില്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ റഷ്യ – യുക്രൈന്‍ അതിര്‍ത്തിയിലെ തങ്ങളുടെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ ആരോപിച്ചു. ഇന്ന് രാവിലെ 9.50നാണ് ആക്രമണമുണ്ടായതെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നുമാണ് റഷ്യയുടെ വാദം. അതേസമയം തങ്ങള്‍ ഷെല്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ്
യുക്രൈന്‍ പറയുന്നത്. യുക്രേനിയന്‍ സൈന്യത്തിന്റെ ആക്രമണത്തിന് പ്രതികാരമായാണ് അഞ്ച് യുക്രേനിയന്‍ സൈനികരെ വധിച്ചതെന്നാണ് റഷ്യ അറിയിച്ചത്.
യുക്രെയിനില്‍ ആക്രമണം നടത്താതിരുന്നാല്‍ മാത്രമേ റഷ്യയുമായി ചര്‍ച്ചയുളളുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തില്‍ ഏറ്റവുമധികം ആശങ്കയുയര്‍ത്തുന്ന തര്‍ക്കമാണ് ഇപ്പോള്‍ റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ജി 7 രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നത്തില്‍ നിലപാടെടുക്കാന്‍ ശ്രമമാരംഭിച്ചിരിക്കുകയാണ് അമേരിക്ക.
ജനുവരി 30ഓടെ യുക്രെയിനിന്റെ അതിര്‍ത്തിയില്‍ 1,50,000 സൈനികരെ റഷ്യ വിന്യസിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍ യുക്രെയിനെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇതുവരെ റഷ്യ വ്യക്തമാക്കിയത്. റഷ്യ- യുക്രെയിന്‍ പ്രതിസന്ധി നിലവില്‍ വിവിധ ലോകരാജ്യങ്ങള്‍ വളരെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
അതേസമയം ഏതെങ്കിലും തരത്തിലെ ചര്‍ച്ചകള്‍ നടത്തുന്നതിനെ റഷ്യയും തളളി.