തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ. ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തെ പറ്റി താരങ്ങളോ അവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികൾക്കും ഇരുവരും സുപരിചിതരായത്. ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലുള്ള വാർത്തകൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. എന്നാൽ ഇക്കാര്യത്തെ പറ്റി ഇരുവരോടും ചോദിച്ചാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് മറുപടി നൽകാറ്.
അതേസമയം, ഇരുവരും തങ്ങളുടെ അഭിനയ ജീവതത്തിൻ്റെ തിരക്കുകളിലാണ്. രശ്മിക ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. അമിതാഭ് ബച്ചനൊപ്പം ‘ഗുഡ്ബൈ‘ എന്ന ചിത്രമാണ് ബോളിവുഡിൽ ഒരുങ്ങുന്നത്. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. അല്ലു അർജുൻ നായകനായി എത്തിയ ഹിറ്റ് ചിത്രം ‘പുഷ്പ’യാണ് രശ്മികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.